തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് നടക്കാത്തതിൽ പ്രതിഷേധവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 14 ദിവസത്തിനകം പ്രതിമ പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തൻ തമ്പുരാന്റെ വെങ്കല പ്രതിമ താൻ പണിത് നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞു
ജൂൺ 9നാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്നുവീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനർനിർമാണം നടന്നിട്ടില്ല. രണ്ട് മാസത്തിനുള്ളിൽ പ്രതിമ പുനർനിർമിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം
പ്രതിമയുടെ പുനർനിർമാണത്തിന് വേണ്ടിയുള്ള ചെലവ് കെഎസ്ആർടിസി വഹിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു.