മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 15 കാരൻ പിടിയിൽ…


മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍.കളിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയത്.പെണ്‍കുട്ടിയുടെ അമ്മ പുറത്ത് പോയിരുന്നു. തിരികെ വരുമ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുന്നത് അമ്മ കണ്ടുവെന്നാണ് പരാതിയിലുള്ളത്.അസമിലെ കരിംഗഞ്ച് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയെ കണ്ട സമയത്ത് പെട്ടെന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 15 കാരനായ ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും.
أحدث أقدم