16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ 2005 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം


തിരുവനന്തപുരം: കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരിധിയില്‍ പത്രപ്രവര്‍ത്തകനായ ബഷീര്‍ എന്നയാളെ സംഘം ചേര്‍ന്ന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയും നിരവധി ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടതുമായ കോഴിക്കോട് സ്വദേശി ഒത്മാന്‍ ഖാമിസ് ഒത്മാന്‍ അല്‍ ഹമാദി അറബി അബ്ദുള്‍ റഹിമാന്‍ എന്നയാളെ കോഴിക്കോട് ക്രൈം ബ്രാഞ്ച് സംഘം ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു.

2005 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം. ആദ്യം നടക്കാവ് പൊലീസ് അന്വേഷണം നടത്തിയ കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും മഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങയ അബ്ദുള്‍ റഹിമാന്‍ വിദേശത്തേക്ക് കടന്ന് യുഎഇല്‍ വെച്ച് ഒത്മാന്‍ ഖാമിസ് ഒത്മാന്‍ അല്‍ ഹമാദി എന്ന് പേരു മാറ്റി പുതിയ പേരില്‍ പാസ്പോര്‍ട്ട് ഉണ്ടാക്കി 16 വര്‍ഷത്തോളമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി പുതിയ പാസ്പോര്‍ട്ട് വിവരങ്ങള്‍ കണ്ടെത്തി ഇന്‍റര്‍പോളുമായി ബന്ധപ്പെട്ട് പ്രതിയുടെ പേരില്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ പ്രതി വിദേശത്ത് നിന്നും വെള്ളിയാഴ്ച ഡല്‍ഹി ഇന്ദിരഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സമയം എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ച് വിവരം ക്രൈംബ്രാഞ്ചില്‍ അറിയിച്ചു. കോഴിക്കോട് ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ പി.പ്രകാശ് നിര്‍ദ്ദേശിച്ച പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ വിനേഷ് കുമാര്‍ പി.വി, സബ്ബ് ഇന്‍സ്പെക്ടര്‍ സുകു എം.കെ. എന്നിവര്‍ ഡല്‍ഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
أحدث أقدم