18കാരൻ ഓടിച്ച ബുള്ളറ്റ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം..15കാരന് ദാരുണാന്ത്യം…


പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബുള്ളറ്റിന് പിന്നിൽ ഇരുന്നു യാത്ര ചെയ്ത 15 വയസ്സുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.ചാലിശ്ശേരി ആലിക്കൽ സ്വദേശി വേങ്ങാട്ട് പറമ്പിൽ വീട്ടിൽ അജിതന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അതുൽ കൃഷ്ണ. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകൻ 18 വയസ്സുള്ള ഷാനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
أحدث أقدم