കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിക്ക് ക്രൂരമര്‍ദ്ദനം…

 
കൊല്ലത്ത് കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മര്‍ദ്ദനം.യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ഭര്‍തൃപിതാവും ഭര്‍തൃമാതാവും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും പരാതിയിലുണ്ട്.

أحدث أقدم