മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടു.. 2 വയസുകാരിക്ക് ദാരുണാന്ത്യം…


ചേലൂരിൽ രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ(2) ആണ് മരിച്ചത്. ചേലൂർ പള്ളിയിൽ വച്ചാണ് രാവിലെ അപകടം നടന്നത്. രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
أحدث أقدم