സായിദ് സിറ്റിയിൽ പുതുതായി 3 സ്കൂളുകൾകൂടി


അബുദാബി : പുതിയ അധ്യയന വർഷത്തിൽ മക്കൾക്ക് സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്ന രക്ഷിതാക്കൾക്ക് ശുഭവാർത്ത. സായിദ് സിറ്റിയിൽ പുതുതായി തുറന്ന 3 സ്കൂളുകളിൽ 5360 വിദ്യാർത്ഥികൾക്ക് പഠനാവസരം.

നൂതന സംവിധാനങ്ങളോടെ തുറന്ന സ്കൂളിൽ പ്രാദേശിക, വിദേശ സിലബസ് തിരഞ്ഞെടുക്കാൻ അവസരമുണ്ട്. അബുദാബി ഇൻവസ്റ്റമെൻ്റ് ഓഫീസിൻ്റെ നേതൃത്വത്തിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമ്മാണം. അബുദാബി വിദ്യാഭ്യാസം, വിജ്ഞാന വകുപ്പിൻ്റെയും ബേസിക്സ്, ബെല്ലിനറി ഗ്രൂപ്പിൻ്റെയും സഹകരണമുണ്ട്.
أحدث أقدم