വീട്ടിൽ അതിക്രമിച്ചു കയറി എഴുപതുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 41 കാരൻ അറസ്റ്റിൽ. കടുത്തുരുത്തി ഞീഴൂർ കാട്ടാമ്പാക്ക് വടക്കേനിരപ്പ് പൂവൻകടിയിൽ സന്തോഷിനെയാണ് (41) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ച് കയറിയാണ് പ്രതി ഇവരെ ഉപദ്രവിച്ചത്. എസ്.ഐ ശരണ്യ, എ.എസ്.ഐമാരായ ശ്രീലതാമ്മാൾ, റെജിമോൾ, സിവിൽ പൊലീസ് ഓഫിസർമാരായ സുമൻ പി. മാണി, അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.