തൃശൂരില്‍ എ ടി എമ്മുകള്‍ തകർത്ത് മോഷണം, 60 ലക്ഷത്തിൽപ്പരം രൂപ കൊള്ളയടിക്കപ്പെട്ടു




തൃശൂരില്‍ എ ടി എമ്മുകള്‍ തകർത്ത് മോഷണം, 60 ലക്ഷത്തിൽപ്പരം രൂപ കൊള്ളയടിക്കപ്പെട്ടതായി പ്രാഥമിക നിഗമനം.

മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എ ടി എമ്മുകളാണ് തകര്‍ത്ത് പണം കവര്‍ന്നത്. 

പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ ടി എം തകര്‍ത്തത്. 

മൂന്ന് എ ടി എമ്മുകളില്‍നിന്നായി 60 ലക്ഷത്തിൽപ്പരം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
أحدث أقدم