പാമ്പാടി ശ്രീ വിരാഡ് വിശ്വ ബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ ഋഷി പഞ്ചമി മഹോത്സവം സെപ്റ്റംബർ 8 തീയതി ഞായറാഴ്ച



കോട്ടയം : കോട്ടയം ജില്ലയിലെ പ്രസിദ്ധമായ പാമ്പാടി ശ്രീ വിരാഡ് വിശ്വ ബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ ഋഷി പഞ്ചമി മഹോത്സവം സെപ്റ്റംബർ 8 തീയതി ഞായറാഴ്ച വിവിധ പരിപാടികളോടു കൂടി ക്ഷേത്രത്തിൽ ആഘോഷിക്കുന്നതാണ്. വെളുപ്പിന് 05.30.അഷ്‌ട ദ്രവ്യ മഹാഗണപതി ഹോമം.. 6:30ന് വിശ്വകർമ ഹവനം.07.ന് അഭിഷേകങ്ങൾ 09.ന് കലശപൂജ 9 30ന് കലശാ ഭിഷേകം 10 മണിക്ക് ഋഷി പഞ്ചമി സന്ദേശം നൽകൽ ( ബ്രഹ്മശ്രീ അരുൺ ആചാര്യ... ക്ഷേത്രമേൽശാന്തി ) 12 മണിക്ക് മഹാപ്രസാദയൂട്ട്.. പായസം വിതരണം.. വൈകുന്നേരം 6 മണിക്ക്  ചുറ്റുവിളക്ക് വഴിപാട് 6:30ന് ദീപാരാധന 7 മണിക്ക് ഭജന അത്താഴപൂജ... അന്നേദിവസം ഉച്ചകഴിഞ്ഞ് 2.മണിക്ക് വിശ്വകർമ്മ സർവീസ് സൊസൈറ്റി കോട്ടയം താലൂക്ക് യൂണിയൻ യുവജന ഫെഡറേഷന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നിന്നും വിശ്വകർമ്മ ദിന വിളംബര ഘോഷയാത്ര കോട്ടയത്തേക്ക് പുറപ്പെടുന്നതാണ്...
أحدث أقدم