അപകടത്തെ തുടർന്ന് അടിയിൽ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റർ




അപകടത്തെ തുടർന്ന് അടിയിൽ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റർ.  പാലാ ബൈപ്പാസിൽ ആണ് സംഭവം

 റോഡരികിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാക്കളുടെയും സ്കൂട്ടറിന്റെയും മേൽ ലോറി ഇടിച്ചു കയറുകയായിരുന്നു. 
അപകടത്തിൽ മേവട സ്വദേശികളായ അലൻ കുര്യൻ (26 ) നോബി (25) എന്നിവർക്ക് ഗുരുതര പരിക്കേറ്റു.
 ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

അപകടത്തെ തുടർന്ന് 
ലോറിക്കടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി നിർത്താതെ പോയ ലോറി മരങ്ങാട്ടുപള്ളിയ്ക്ക് സമീപമാണ് ഇടിച്ചു നിന്നത്

 ലോറിയിൽ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവറെ പിടികൂടാനായില്ല 
ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 8 കിലോമീറ്റർ ഓളം റോഡിൽ ഒരഞ്ഞ സ്കൂട്ടർ പൂർണ്ണമായും നശിച്ചു.
أحدث أقدم