എച്ചൂർ സ്വദേശി റഫീഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയി പണം കവർന്നത്.
പുലർച്ചെ ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ബസ് ഇറങ്ങിയ ഉടനെ റഫീഖിനെ കാറിലെത്തിയ അക്രമി സംഘം മർദിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. മുഖംമൂടി ധരിച്ചായിരുന്നു സംഘം എത്തിയതെന്ന് റഫീഖ് പറഞ്ഞു.
പണയത്തിലിരുന്ന സ്വർണം എടുക്കാനുള്ള തുകയാണ് സംഘം തട്ടിയെടുത്തത്. പലരിൽ നിന്നായി കടം വാങ്ങിയ ഒൻപത് ലക്ഷം രൂപയാണ് ബാഗിൽ ഉണ്ടായിരുന്നത്. മർദിച്ച് പണം കവർന്നതിന് ശേഷം സംഘം വഴിയിൽ ഉപേക്ഷിച്ച് കടന്നുവെന്നും റഫീഖ് പറഞ്ഞു.
ആക്രമണത്തിൽ പരുക്കേറ്റ റഫീഖ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചക്കരക്കൽ പൊലീസ് അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.