ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ.നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ അദ്ദേഹം ആരോപിക്കുന്നു.ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് അഡ്വക്കറ്റ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു.
ഫോണ്‍കോള്‍ എത്തിയത് ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നായിരുന്നു. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ പോസ്റ്റിടുകയായിരുന്നു.വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഡനീക്കത്തിന്‍റെ ഇരയാണ് താന്‍ അതിനാൽ അന്വേഷണം വേണമെന്നാണ് ബാലചന്ദ്ര മേനോന്റെ ആവശ്യം. ഫോണ്‍വിവരങ്ങളടക്കം പരാതിയിൽ സമർപ്പിച്ചിട്ടുണ്ട്.