രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ…


മധ്യപ്രദേശിൽനിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു.ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗദീപ് ധൻകർ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണൻ, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ സി. കൃഷ്ണകുമാർ, സുധീർ, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ജോർജ് കുര്യന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


أحدث أقدم