ഗുജറാത്തിൽ ബലാത്സംഗ ശ്രമം ചെറുത്ത ആറ് വയസുകാരിയെ സ്‌കൂൾ പ്രിൻസിപ്പൽ കൊന്ന് കുഴിച്ചുമൂടി


ഗുജറാത്തിൽ ബലാത്സംഗ ശ്രമം ചെറുത്ത ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി പ്രിൻസിപ്പൽ സ്‌കൂൾ കോമ്പൗണ്ടിൽ കുഴിച്ചുമൂടി. ദാഹോദ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സ്‌കൂളിൽ പോയ ഒന്നാം ക്ലാസുകാരി തിരികെ എത്താത്തിനെ തുടർന്ന് മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് ക്രൂര സംഭവം പുറത്തായത്

55കാരനായ ഗോവിന്ദ് നട്ട് സംഭവത്തിൽ അറസ്റ്റിലായി. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്‌കൂൾ കോമ്പൗണ്ടിൽ കുഴിച്ചുമൂടുകയും ബാഗും ഷൂസും ക്ലാസ് മുറിക്ക് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. വ്യാഴാഴ്ച സ്‌കൂൾ കോമ്പൗണ്ടിൽ നിന്ന് ആറ് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തതോടെയാണ് കൊലപാതക വിവരം നാടാകെ അറിഞ്ഞത്



أحدث أقدم