ചെങ്ങന്നൂര്‍ ചതയം ജലോത്സവം: പള്ളിയോടം മറിഞ്ഞ് മരണം യുവാവ് മരിച്ചു


ചെങ്ങന്നൂര്‍: പള്ളിയോടങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ച് മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു.

പാണ്ടനാട് മുതവഴി നടുവിലേത്ത് ഹരിദാസിന്റെ മകന്‍ വിഷ്ണുദാസ് (അപ്പു-22) ആണ് മരിച്ചത്. 

ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തില്‍ ബി ബാച്ചിലെ മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങള്‍ തമ്മിലുള്ള മത്സരത്തിലാണ് കൂട്ടിയിടിച്ച് മുതവഴി പള്ളിയോടം മറിഞ്ഞത്.

മല്‍സരത്തിന്റെ തുടക്കം മുതലെ കോടിയാട്ടുകര പള്ളിയോടത്തെ മുതവഴി പള്ളിയോടം ചൂണ്ടിയെന്നും അഞ്ചോളം തുഴച്ചില്‍കാര്‍ വെള്ളത്തില്‍ വീണതായും പള്ളിയോട ഭാരവാഹികള്‍ പറയുന്നു. 

പിന്നീട് നിയന്ത്രണത്തിലായ കോടിയാട്ടുകര പള്ളിയോടം തുഴച്ചിലിനിടയില്‍ മുതവഴി പള്ളിയോടത്തെ ഇടിച്ചതിനെ തുടര്‍ന്ന് മറിയുകയായിരുന്നു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലിനു ശേഷമാണ് വിഷ്ണുവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
അതേസമയം മല്‍സരത്തിനിടയില്‍ വള്ളങ്ങള്‍ പരസ്പരം ചൂണ്ടിയാണ് മല്‍സരത്തില്‍ പങ്കെടുത്തതെന്നാണ് കാണികള്‍ പറയുന്നത്.
أحدث أقدم