കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ പ്രാർത്ഥനയ്ക്കായി എത്തിയ വയോധികയുടെ മാല കവർന്നയാൾ അറസ്റ്റിൽ.






 കാഞ്ഞിരപ്പള്ളി : പള്ളിമുറ്റത്ത് വെച്ച് പ്രാര്‍ത്ഥനക്കായെത്തിയ വയോധികയുടെ മാല കവർന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പൊൻകുന്നം ഭാഗത്ത് ആര്യംകുളത്ത് വീട്ടിൽ ബാബു സെബാസ്റ്റ്യൻ (54) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ (21.09.2024) രാവിലെ 10.00 മണിയോടുകൂടി കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ പ്രാർത്ഥനയ്ക്കായി എത്തിയ വയോധിക പള്ളിയുടെ മുറ്റത്തെത്തിയ സമയം, വയോധികയുടെ കഴുത്തിൽ കിടന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണമാല ബലമായി പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് ചെയ്യുകയും, തുടര്‍ന്ന് ടൗണിലും പരിസരപ്രദേശങ്ങളിലുമായി നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ സ്വർണം പണയം വച്ച പൊൻകുന്നത്തെ കടയിൽ നിന്നും പോലീസ് സ്വർണം കണ്ടെടുക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ശ്യാംകുമാർ കെ.ജി, എസ്.ഐ അഭിലാഷ്, സി.പി.ഓ മാരായ ശ്രീരാജ്,പീറ്റര്‍,വിമൽ,അരുൺ അശോക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
أحدث أقدم