ചങ്ങനാശേരി ടൗണ്‍, തൃക്കെടിത്താനം, പായിപ്പാട്, മാടപ്പള്ളി, കുറിച്ചി മേഖലകളിലാണ് മാഫിയ പിടിമുറുക്കുന്നത്. ഹൈസ്‌കുള്‍ വിദ്യാര്‍ഥിനികള്‍ പോലും ലഹരി മാഫിയായുടെ ഭാഗമാകുന്നതായി സൂചനയുണ്ട്. ഒരിക്കല്‍ ലഹരിക്കടിമകളായ ആണ്‍കുട്ടികളെ ഉപയോഗിച്ചാണ് സംഘങ്ങള്‍ പെണ്‍കുട്ടികളെയും കണ്ണികളാക്കുന്നത്.
ഫേസ്ബുക്ക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം മുതലായ സാമുഹിക അക്കൗണ്ടുകളിലൂടെയാണ് ഇത്തരം ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുമായി പരിചയത്തിലാകുന്നത്.
ചോക്ലേറ്റുപോലെയുള്ള മധുരപലഹാരങ്ങള്‍ സ്ഥിരമായി നല്‍കി ഇവര്‍ കൂടുതല്‍ അടുക്കുന്നു. ആണ്‍കുട്ടികളില്‍ ഭൂരിഭാഗവും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ്. വിവരമറിഞ്ഞ് ചോദ്യം ചെയ്താല്‍ ഫോണ്‍ വിളിച്ച് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നതില്‍ വരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.
ആണ്‍കുട്ടികള്‍ പലരും എം.ഡി.എം.എ പോലുള്ള ലഹരി മരുന്നുകളുടെ വാഹകരുമാണ്. ടൗണിലെ ചില സ്‌കൂളുകളും കോളജുകളും കേന്ദ്രേീകരിച്ചാണ് ലഹരിമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം.
പെണ്‍കുട്ടികളെ ബൈക്കില്‍ കയറ്റി കൊണ്ടു ഫോകുന്നത് ലഹരിമരുന്ന് കടത്തിന്റെ ഭാഗമാണെന്നുള്ള ആക്ഷേപവും ശക്തമാണ്. ബൈക്കില്‍ കറങ്ങിനടക്കുന്ന ഇത്തരക്കാര്‍ക്ക് ലൈസന്‍സ് പോലുമില്ല എന്നതാണ് വിചിത്രമായ വസ്തുത. ടൗണില്‍ ഉത്തരം സംഘങ്ങള്‍ തമ്മിലുള്ള അടിപിടിയും കൂടിവരികയാണ്. മാസ്‌ക് ധരിച്ചുവരുന്ന സ്ത്രീകള്‍ ചെറിയ കുട്ടികള്‍ക്ക് സ്‌കൂള്‍ പരിസരങ്ങളില്‍ മധുര പലഹാരങ്ങള്‍ നല്‍കുന്നതായും പരാതികളുണ്ട്.
മുനിസിപ്പല്‍ സ്‌റ്റേഡിയം, ടാണ്‍ഹാള്‍ പരിസരം, പഴയമാര്‍ക്കറ്റ് റോഡ്, ജനറല്‍ ആശുപ്രതിക്ക് സമീപം, ടി.ബി റോഡ്, പെരുന്ന ബസ് സ്റ്റാന്‍ഡ്, സമീപമുള്ള ഇടറോഡുകള്‍, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുറകു വശത്തെ ആള്‍സഞ്ചാരമില്ലാത്ത റോഡ്, ചിത്രകുളത്തിനു സമീപമുള്ള റോഡ്, മാര്‍ക്കറ്റിനു സമീപ വണ്ടിപേട്ട, ബോട്ടുജോട്ടി, ബൈപാസ്, റവന്യൂ ടവര്‍ എന്നിവടങ്ങളിലെല്ലാം സ്‌കൂള്‍ അവസാനിക്കുന്ന സമയങ്ങളില്‍ ഇത്തരം സംഘത്തിന്റെ വിഹാരകേന്ദ്രങ്ങളായി മാറുകയാണ്.
സമീപമുള്ള വീട്ടുകാര്‍ ചോദ്യം ചെയ്താല്‍ ഇവര്‍ കൂട്ടമായി വന്ന് ഭീഷണിപ്പെടുത്തുകയാണ് പതിവ്. അന്യസംസ്ഥാന തൊഴിലാളികള്‍ ലെസന്‍സുപോലുംമില്ലാതെ പ്രവര്‍ത്തിക്കുന്ന ചെറുകടകള്‍ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെയും ലഹരിമരുന്നുളുടെയും രഹസ്യ കച്ചവടവും വ്യാപകമാണ്. ഇത്തരം സംഘങ്ങളുടെ ഭീഷണി ഭയന്ന് പല പെണ്‍കുട്ടികളുടെ മാതാപിതാക്കളും പരാതി നല്‍കുവാനും ഭയപ്പെടുകയാണ്.