വെടിവെച്ചാലും സമരത്തിൽ നിന്നും പിന്മാറില്ല.. കെ സുധാകരൻ..


മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍ർച്ചിൽ സംഘ‍ർഷം. യൂത്ത് കോൺ​ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലിയതിൽ പ്രതിഷേധവുമായി മുതിർന്ന നേതാക്കൾ രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം ലിജു ഉൾപ്പെടെയുള്ള നേതാക്കൾ സമരരംഗത്ത് എത്തി.

ആക്രമണത്തിൽ അബിൻ വ‍ർക്കിയുടെ തലയ്ക്ക് പരിക്കേറ്റു. ഒതുക്കാൻ നോക്കേണ്ടെന്ന് കെ സുധാകരൻ പറഞ്ഞു. വെടിവെച്ചാലും സമരത്തിൽ നിന്നും പിന്മാറില്ലെന്ന് സുധാകരൻ പറഞ്ഞു. മനഃപൂർവം ആക്രമിക്കുന്ന പൊലീസിനെ തെരുവിൽ നേരിടും. യൂത്ത് കോൺഗ്രസിന്റെ സമരം നാളെ മുതൽ കോൺഗ്രസ് ഏറ്റെടുക്കും. പൊലീസിന്റെ കാടത്തം അംഗീകരിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.

അബിൻ വർക്കിയേയും രാഹുൽ മാങ്കൂട്ടത്തിനെയും പൊലീസ് ബസ്സിൽ കയറ്റിയെങ്കിലും ബസ്സിൽ നിന്നിറങ്ങുകയായിരുന്നു. അബിൻ വർക്കിയെ കൂടാതെ മറ്റു പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസിന്റെ ഷീൽഡ് റോഡിലിട്ട് അടിച്ചു തകർത്തതാണ് പൊലീസിൻ്റെ നടപടിക്ക് കാരണമായത്. ഏഴു തവണ ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനാലാണ് പൊലീസ് ലാത്തിവീശിയത്. സിപിഐഎം പശ്ചാത്തലമുള്ള ആളുകളാണ് തന്നെ ആക്രമിച്ചതെന്ന് അബിൻ വ‍ർക്കി പ്രതികരിച്ചു.
أحدث أقدم