പി ശശി വർഗ വഞ്ചകൻ; റെഡ് ആർമി ഫേസ്ബുക്ക് പോസ്റ്റ്‌


കണ്ണൂരിലെ പ്രബലനായ നേതാവ് പി.ജയരാജന് പിന്തുണ നല്‍കുന്ന സിപിഎം റെഡ് ആര്‍മി ഫെയ്സ്ബുക്ക്‌ പേജില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരെ രൂക്ഷ വിമര്‍ശനം. ശശിക്കും എഡിജിപി എം.ആര്‍.അജിത്‌ കുമാറിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വറിന് പിന്തുണയുമായാണ് സിപിഎമ്മിന്റെ സൈബര്‍ ആര്‍മി രംഗത്തുവന്നിരിക്കുന്നത്. സിപിഎമ്മിലെ കണ്ണൂര്‍ ലോബിയിലെ പിളര്‍പ്പ് വ്യക്തമാക്കുന്നതാണ് റെഡ് ആര്‍മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌. പി.ജയരാജന് എതിരെ വാഴ്ത്തുപാട്ടുമായി രംഗത്തുവന്നത് വിവാദമായതോടെയാണ് പിജെ ആര്‍മി പേരുമാറ്റി റെഡ് ആര്‍മിയായത്.

أحدث أقدم