കോളേജ് ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണു.. യുവ അധ്യാപകന് ദാരുണാന്ത്യം…


കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിക്കിടെ കുഴഞ്ഞുവീണ യുവ അധ്യാപകന്‍ മരിച്ചു. തേവര എസ്എച്ച് കോളജിലെ സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ തൊടുപുഴ കല്ലൂര്‍ക്കാട് വെട്ടുപാറക്കല്‍ ജെയിംസ് വി ജോര്‍ജ് (38) ആണ് മരിച്ചത്.വൈകിട്ട് നാലോടെ കോളജിലെ അദ്ധ്യാപകരുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലി മത്സരത്തില്‍ പങ്കെടുത്തശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
أحدث أقدم