പ്രിയ സുഹൃത്തായ യെച്ചൂരിയുടെ മരണത്തിൽ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് നടൻ മമ്മൂട്ടി.പ്രിയസുഹൃത്തിന്റെ വിയോഗത്തിൽ താൻ ദുഖിതനാണെന്നും നല്ല ഒരു വ്യക്തിത്വത്തിന് ഉടമയെയാണ് ഇപ്പോൾ നഷ്ടമായതെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
പ്രിയ സുഹൃത്തായ യെച്ചൂരി നമ്മളോടൊപ്പമില്ല, ഈ വാർത്ത വളരെയധികം ദുഖിപ്പിക്കുന്നു. അതിശയകരമായ മനുഷ്യൻ, സമർത്ഥനായ രാഷ്ട്രതന്ത്രജ്ഞൻ, മനസ്സിലാക്കുന്ന ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ വിയോഗം എന്നെ വളരെയധികം ബാധിക്കും. മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി തന്റെ പ്രിയസുഹൃത്തായ സീതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു.