മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് സംഘടിപ്പിച്ച എസ്പി ഓഫീസ് മാർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കുകയാണ്. ജലപീരങ്കിയും പ്രയോഗിച്ചു.പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.പൊലീസിന് നേരെ പ്രവർത്തകർ വടികളും ചെരിപ്പുകളും എറിഞ്ഞു. പ്രവർത്തകരെയും കൊണ്ട് പോയ പൊലീസ് ജീപ്പ് പ്രവർത്തകർ തടഞ്ഞു.തുടർന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പൊലീസ് കസ്റ്റഡിയിൽ ഉള്ള പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളിലായി എസ്പി ഓഫീസുകളിലേക്ക് യൂത്ത്കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തുകയാണ്. എറണാകുളത്തും യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡിന് മുകളിലേക്ക് കയറി മറിച്ചിടാൻ ശ്രമം നടത്തിയതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.