കാസർഗോഡ് മഞ്ചേശ്വരത്ത് ശുചിമുറയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരി മരിച്ചു. കടമ്പ സ്വദേശി ഫാരിസിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. കുട്ടിക്ക് ഒരുവയസും രണ്ട് മാസവുമാണ് പ്രായം. അയൽപക്കത്തെ മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ പോയിരിക്കുകയായിരുന്നു അതിന് ശേഷം വീട്ടിൽ തിരിച്ചെത്തി.വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയിലാണ് കുട്ടി വീടിന് അകത്തേക്ക് പോയത്. കുട്ടിയെ കാണാതായപ്പോൾ വീടിനുള്ളിൽ തിരച്ചിൽ നടത്തി. തുടർന്ന് ശുചിമുറിയിലെ ബക്കറ്റിൽ വീണ് മരണപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു . ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം…
Jowan Madhumala
0
Tags
Top Stories