കൊളത്തറ ചാലിയാറിൽ തോണി മറിഞ്ഞു: താമരശ്ശേരി സ്വദേശിയെ കാണാതായി

 

കോഴിക്കോട്: കൊളത്തറ മാട്ടുമ്മൽ ചാലിയാറിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. നാലുപേരെ രക്ഷിച്ചു. താമരശ്ശേരി കാരാടി പൊൽപാടത്തിൽ ചന്ദ്രദാസിനെ (54) യാണ് കാണാതായത്

ഇന്നലെ രാത്രി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. താമരശ്ശേരി കാരാടി സ്വദേശികളായ ഒരുപനക്കുന്നുമ്മൽ രാജേഷ്(48), പാലക്കുന്നുമ്മൽ നിഷിൽ(46), പറച്ചിക്കുന്നുമ്മൽ ഷറഫു ദ്ദീൻ(41), കണ്ണംകുന്നുമ്മൽ ഷാഫി(40) എന്നിവരെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.

മാട്ടുമ്മൽ നിന്നു ചെറിയമാടിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച തോണിയാണ് ഇന്നലെ വൈകിട്ട് 6.30ഓടെ ഒഴുക്കിൽപ്പെട്ട് മറിഞ്ഞത്. നാട്ടുകാർ നാലുപേരെ മറ്റൊരു തോണിയിൽ കയറ്റിയെങ്കിലും ചന്ദ്രൻ മുങ്ങിപ്പോകുകയായിരുന്നു. മീഞ്ചന്തയിൽ നിന്ന് ‌സ്റ്റേഷൻ ഓഫീസർ എം.കെ.പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയിലെ സ്കൂബാ ടീമാണ് തിരച്ചിൽ നടത്തുന്നത്.
أحدث أقدم