മൂന്നാറിൽ കാട്ടാന ആക്രമണം..രണ്ട് പേർക്ക് പരിക്ക്..ഒരാൾ ഗുരുതരാവസ്ഥയിൽ…


 
ഇടുക്കി മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴകമ്മയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തൊഴിലാളികളാണ് ഇരുവരും. രാവിലെ ജോലിക്കെത്തിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു
أحدث أقدم