‘സമയമായി, കടക്ക്‌ പുറത്ത്‌’: ഫേസ്ബുക്കിൽ പോസ്റ്റുമായി പി.വി അൻവർ



കോഴിക്കോട്: പൊലീസ് ഉ​ദ്യോ​ഗസ്ഥരെ സ്ഥലം മാറ്റിയതിന് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റുമായി പി.വി അൻവർ എംഎൽഎ. സമയമായി, കടക്ക്‌ പുറത്ത്‌ എന്ന അടിക്കുറിപ്പോടെ എംഎൽഎ സ്വന്തം ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. മലപ്പുറം എസ്പി ശശിധരൻ, താനൂർ ഡിവൈഎസ്പി വി.വി ബെന്നി തുടങ്ങി 12 ഐപിഎസ് ഉ​ദ്യോ​ഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
പൊലീസ് ആസ്ഥാനത്തെ എഐജി ആർ. വിശ്വനാഥ് പുതിയ മലപ്പുറം എസ്പിയാകും. മലപ്പുറം എസ്പി ശശിധരൻ എറണാകുളം റേഞ്ച് വിജിലൻസ് എസ്പിയായി ചുതലയേക്കും. മലപ്പുറത്തെ എട്ടു ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി. സ്പെഷ്യൽ ബ്രാഞ്ച്, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി, നിലമ്പൂർ, താനൂർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർക്കാണ് മാറ്റം. തൃശ്ശൂർ ,കോഴിക്കോട് പാലക്കാട് ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.
أحدث أقدم