സര്‍വകാല റെക്കോര്‍ഡുകൾ തിരുത്താൻ തിരുവോണം ബമ്പര്‍…വിൽപന വന്‍ ഹിറ്റിലേക്ക്…


തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയിൽ വമ്പൻ കുതിപ്പ്. 23 ലക്ഷത്തിന് മേല്‍ ടിക്കറ്റുകളാണ് ഇതിനോടകം വിറ്റു തീര്‍ന്നത്. നിലവില്‍ അച്ചടിച്ച ടിക്കറ്റുകളില്‍ ഭൂരിഭാഗവും പൊതുജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞുവെന്ന് വകുപ്പ് അറിയിക്കുന്നു. ഇക്കുറി പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ് ഭാഷയിലും ഓണ്‍ലൈന്‍-വാട്‌സ്ആപ്പ് ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്.
أحدث أقدم