ബീഫ് കറിവെച്ചു..ഏഴ് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി അധികൃതർ…


 ( പ്രതീകാത്മക ചിത്രം ) 
 ഹോസ്റ്റലിൽ ബീഫ് കറിവെച്ചെന്ന് ചൂണ്ടിക്കാട്ടി ഏഴ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഹോസ്റ്റലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിരോധിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളെ പുറത്താക്കിയതെന്ന് വിദ്യാർത്ഥി ക്ഷേമ കാര്യ ഡീൻ പറഞ്ഞു.ഒഡിഷയിലെ ബർഹാംപൂരിലാണ് സംഭവം. വിദ്യാർത്ഥികൾ ഹോസ്റ്റലിൽ ബീഫ് കറിയുണ്ടാക്കിയെന്നാണ് ആരോപണം.

അതേസമയം ഹോസ്റ്റലിലെ പെരുമാറ്റച്ചട്ടവും നിരോധിത പ്രവർത്തനങ്ങളും എന്തൊക്കെയാണെന്ന ചോദ്യത്തിന് അധികൃതർ പ്രതികരിച്ചിട്ടില്ല. പുറത്താക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും 2000 രൂപ പിഴയും അധികൃതർ ഈടാക്കിയിട്ടുണ്ട്. ചില വിദ്യാർത്ഥികളുടെ പ്രവർത്തി മറ്റു വിദ്യാർത്ഥികളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയും പ്രയസമുണ്ടാക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഹോസ്റ്റൽ ഡീൻ പറഞ്ഞു.
أحدث أقدم