സ്‌കൂളില്‍ വച്ച് വിദ്യാര്‍ഥിനികള്‍ ബിയര്‍ കുടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസവകുപ്പ്.


റായ്പൂര്‍: സ്‌കൂളില്‍ വച്ച് വിദ്യാര്‍ഥിനികള്‍ ബിയര്‍ കുടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസവകുപ്പ്. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലെ ഭട്ചൗര ഗ്രാമത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

ജൂലൈ 29നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ വൈറലായ വീഡിയോയില്‍ പെണ്‍കുട്ടികള്‍ ബിയറും ശീതളപാനീയങ്ങളും കുടിക്കുന്നത് വ്യക്തമാണെന്ന് ബിലാസ്പൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡിഇഒ) ടി ആര്‍ സാഹു പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതായും അന്വേഷണസംഘം തിങ്കളാഴ്ച ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയതായി സാഹു പറഞ്ഞു. വീഡിയോ ചിത്രീകരണത്തിനിടെ തമാശയ്ക്കായി ബിയര്‍ കുപ്പികള്‍ വീശിയതാണെന്നും ബിയര്‍ കുടിച്ചില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.
أحدث أقدم