മനോവൈകല്യമുള്ള മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ച നിലയിൽ…


മനോവൈകല്യമുള്ള മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. നാരങ്ങാനം നിരന്നകാലാ ജംഗ്ഷന് സമീപം മേമുറിയിൽ പരേതനായ ചെറിയാൻ ഏബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ ഏബ്രഹാ (76)മാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് സമീപവാസികൾ മൃതശരീരം കണ്ടത്. മുഖത്തും ശരീരഭാഗങ്ങളിലും പാടുകളും രക്തം കട്ടപിടിച്ച പോലെയും കണ്ടിരുന്നു. ആറന്മുള പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു
أحدث أقدم