യു.എ.ഇയിൽ ഇന്നു മുതൽ പൊതുമാപ്പ് നിലവിൽ


ദുബൈ: യു.എ.ഇയിൽ ഇന്നു മുതൽ പൊതുമാപ്പ് നിലവിൽ വരും. വിസാ നിയമം ലംഘിച്ചവർക്ക് അടുത്ത രണ്ടുമാസം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം. യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് രേഖകൾ നിയമവിധേയമാക്കാം. പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമാക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് തീരുമാനിച്ചു.

അടുത്ത രണ്ടുമാസത്തിനകം വിവിധരാജ്യക്കാരായ ആയിരക്കണക്കിന് പ്രവാസികൾ പൊതുമാപ്പ് ആനുകൂല്യത്തിൽ നാട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇ ഭരണകൂടവും വിവിധ നയതന്ത്രകാര്യാലയങ്ങളും വിപുല സംവിധാനങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ദുബൈയിലെ 86 ആമർ സെന്ററുകളിൽ അപേക്ഷ സ്വീകരിക്കാൻ സൗകര്യമുണ്ടാകും. പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് കോൺസുലേറ്റിൽ സൗജന്യമായി എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു
أحدث أقدم