അജിത് കുമാറിന് മുഖ്യന്റെ സംരക്ഷണം.. ഉടൻ മാറ്റില്ല…


എഡിജിപി എം.ആർ അജിത്കുമാറിനെ ഉടൻ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുടെ കടുത്ത സമ്മർദങ്ങൾക്കിടയിലും അജിത്കുമാറിനെ കൈവിടില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി .എ.ഡി.ജി.പിയെ തൽക്കാലം മാറ്റില്ല, അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രം തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാനച്ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ നീക്കാൻ സി.പി.ഐ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. അജിത്കുമാറിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഈമാസം 24ന് ലഭിക്കുമെന്നും വ്യക്തമാക്കി.

ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് തന്റെ ഇടനിലക്കാരനായാണ് എന്നത് പ്രതിപക്ഷനേതാവിന്റെ ആരോപണമാണ്. എന്നാൽ അത് ഞങ്ങളുടെ പാരമ്പര്യമല്ല. കെ. കരുണാകരന്റെ കാലത്ത് ജയറാം പടിക്കലിന്റെ ബിജെപി നേതാക്കളുടെ അടുത്തേക്ക് അയച്ചത് കോൺഗ്രസ് നേതാക്കളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വിവരാവകാശ അപേക്ഷക്ക് തെറ്റായ മറുപടി നൽകിയതിനാണ് പൊലീസ് ആസ്ഥാനത്തെ ഡിവൈഎസ്പിയും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുമായ എം.എസ് സന്തോഷിനെ സസ്‌പെൻഡ് ചെയ്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
أحدث أقدم