താലൂക്ക് ആശുപത്രിയിൽ ജീവനക്കാരെ മർദിച്ചു..യുവതിയും ആൺ സുഹൃത്തും പിടിയിൽ…


എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് മർദനമേറ്റു. നഴ്‌സിംഗ് ഒഫീസർക്കും അസിസ്റ്റന്റിനുമാണ് മർദ്ദനമേറ്റത്. ചികിത്സക്കെത്തിയ രോഗിയെ മർദിക്കുന്നത് തടയുന്നതിനിടെയാണ് ഇവർക്ക് പരുക്കേറ്റത്.മർദിച്ച യുവതിയെയും ആൺ സുഹൃത്തിനെയും ആശുപത്രി ജീവനക്കാർ പൊലീസിൽ ഏൽപ്പിച്ചു. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


أحدث أقدم