മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതി മരിച്ചു…




ദുബൈയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ ശൈഖ് സായിദ് റോഡിലാണ് സംഭവം ഉണ്ടായത്.

യുവതി താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ആര്‍ടിഎ കാര്‍ പാര്‍ക്കിന് സമീപത്ത് നിന്നാണ് മൃതദേഹം രാവിലെ 5 മണിയോടെ കണ്ടെത്തിയത്. 38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. 

യുവതി ഏത് രാജ്യക്കാരിയാണെന്ന് വ്യക്തമായിട്ടില്ല. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പൊലീസും പാരാമെഡിക്കല്‍ സംഘവും വേണ്ട നടപടികള്‍ സ്വീകരിച്ചു
أحدث أقدم