കോട്ടയം : ഓണം അഡ്വാൻസും ബോണസും നല്കാത്തതിൽ പ്രതിഷേധിച്ച് ഐഎൻടിയുസി പ്രധിഷേധം. നഗരസഭാ സെക്രട്ടറി ഇന്നലെ ഇതിനായുള്ള ഫയലിൽ ഒപ്പിടാതെ പോയെന്നാണ് ആരോപണം. നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ ഇന്നലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് നേതൃത്വത്തിൽ നഗരസഭയിൽ നടത്തിയ പരിശോധന വൈകിയത് മൂലമാണ് ഒപ്പിടാൻ കഴിയാത്തതെന്ന ന്യായീകരണമാണ് നഗരസഭ മറുപടിയായി നൽകുന്നത്. 200-ഓളം ശുചീകരണ തൊഴിലാളികളാണ് നഗരസഭയിൽ ജോലി ചെയ്യുന്നത്. നഗരസഭയുടെ അനാസ്ഥ മൂലം തിരുവോണവും കഴിഞ്ഞ് മാത്രമേ തൊഴിലാളികൾക്ക് ബോണസ് ലഭിക്കുകയുളളു.
ഓണം അഡ്വാൻസും ബോണസും നൽകിയില്ല…കോട്ടയം നഗരസഭയിൽ ശുചീകരണ തൊഴിലാളികൾ പ്രതിഷേധത്തിൽ…
Jowan Madhumala
0
Tags
Top Stories