സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് അൻവറിന്റെ ആരോപണത്തിന് പിന്നിൽ: മുഖ്യമന്ത്രി


പിവി അൻവറിനെതിരെ കടുത്ത ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് അൻവറിന്റെ ഇപ്പോഴുള്ള ആരോപണങ്ങൾക്ക് പിന്നിൽ. ഈ പണം സംസ്ഥാന വിരുദ്ധ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു

അൻവറിന്റെ പേര് എടുത്ത് പറയാതെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. പ്രതിപക്ഷം മാത്രമല്ല, ആർഎസ്എസ് അടക്കം സമൂഹത്തെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിടുന്നവർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സർക്കാരിനെയും ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആരോപണങ്ങൾക്ക് പിന്നിൽ പോലീസിന്റെ സ്വർണക്കടത്ത്, ഹവാല വേട്ടയാണ്

ന്യൂനപക്ഷ വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോയെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ട്. ആർഎസ്എസുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നിൽ ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
أحدث أقدم