ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു..യുവതിക്ക് ദാരുണാന്ത്യം…


കൊച്ചി എളമക്കരയില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ആര്‍എംവി റോഡ് ചിറക്കപ്പറമ്പില്‍ ശാരദ നിവാസില്‍ രാഹുലിന്റെ ഭാര്യ അരുന്ധതി(24 )യാണ് മരിച്ചത്.വയനാട് സ്വദേശിയാണ്.എട്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രാവിലെ ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.


أحدث أقدم