സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച്…പൊലീസിൽ പരാതി നൽകി റിമ കല്ലിങ്കൽ…


കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടി റിമ കല്ലിങ്കൽ. അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സൽപ്പേരിനെ ബാധിക്കുന്ന രീതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നും ആരോപിച്ചാണ് നടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇ മെയിൽ മുഖാന്തരമാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ മോശമാക്കുന്നതായും റിമയുടെ പരാതിയിൽ പറയുന്നു.


أحدث أقدم