കേരളത്തിലെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന മാലിന്യ വിമുക്ത നവകേരളം പദ്ധതി വിജയിപ്പിക്കാൻ ഡിവൈഎഫ്ഐ യുവജനങ്ങളെ രംഗത്തിറക്കും. ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി സഹകരിക്കും. പ്രകൃതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കും.
ആരോഗ്യകരവുമായ മാലിന്യ നിക്ഷേപങ്ങൾ കണ്ടെത്തി ശുചീകരിക്കും. സെപ്റ്റംബർ 28, 29 തീയതികളിൽ മാലിന്യ കേന്ദ്രങ്ങൾ ശുദ്ധീകരിച്ച് തണലിടം, പൂന്തോട്ടം, വിശ്രമ കേന്ദ്രം, പച്ചത്തുരുത്ത് എന്നിവ നിർമ്മിക്കും. ഏറ്റവും മികച്ച നിലയിൽ ) ജലാശയങ്ങൾ, തോടുകൾ എന്നിവ ശുചീകരിക്കും. പ്രചാരണത്തിന് ഫോട്ടോ-വീഡിയോ ചലഞ്ച് സംഘടിപ്പിക്കും. ആദ്യ ഘട്ടത്തിൽ 10,000 വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും.മാലിന്യം തള്ളുവരെ കണ്ടെത്താൻ ജനകീയ സ്‌ക്വാഡ് രൂപീകരിക്കും.