‘കൊട്ടും കുരവയുമില്ലാതെ അവർ ഒന്നായി’...സീമ വിനീത് ഇനി നിശാന്തിന് സ്വന്തം…



ട്രാ
ന്‍സ്‌ജെന്റര്‍ മേക്കപ്പ് ആര്‍ടിസ്റ്റ് സീമ വിനീത് വിവാഹിതയായി. നിശാന്ത് ആണ് വരന്‍.ആര്‍ഭാടങ്ങളേതുമില്ലാതെ താനും നിശാന്തുമായുള്ള വിവാഹം കഴിഞ്ഞതായി സാമൂഹികമാധ്യമത്തിലൂടെ സീമ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.ഇരുവരും ചേര്‍ന്നുള്ള ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

‘കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ finally officially married.’– എന്നാണ് സീമ സമൂഹമാധ്യമത്തിൽ കുറിച്ചത്. വിവാഹം റജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ കയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പം സീമ പങ്കുവച്ചു.
أحدث أقدم