വഴിയാത്രക്കാർക്ക് നേരെ പടക്കം എറിഞ്ഞ് കാർ യാത്രക്കാർ. ആലപ്പുഴ കാർത്തികപ്പള്ളി-മുതുകുളം റോഡിലായിരുന്നു സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ടാക്സി വാഹനത്തിൽ സഞ്ചരിച്ചവരാണ് പടക്കം എറിഞ്ഞത്. അഞ്ച് യുവാക്കളാണ് വാഹനത്തിൽ സഞ്ചരിച്ചത്. ഇവർ സഞ്ചരിച്ചുകൊണ്ട് പുറത്തേക്ക് ഓലപ്പടക്കം എറിയുകയായിരുന്നു.
ഇവർ എറിഞ്ഞ ഓലപ്പടക്കം പിന്നാലെ വന്ന വാഹന യാത്രക്കാരന്റെ ദേഹത്തേക്കും വീണു. റോഡിൽ യാത്രക്കാർക്ക് ഭീഷണിയാകും വിധമായിരുന്നു ഇവരുടെ യാത്ര. വാഹനത്തിന്റെ മുൻ ഭാഗത്ത് ഇരുന്നയാളാണ് പടക്കം എറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.