എഡിജിപി പോയാൽ ഞങ്ങൾക്ക് എന്താ..എഡിജിപിയുടെ ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച്ച നിസാരവത്കരിച്ച് എം വി ഗോവിന്ദന്‍…


എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രതികരിക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം എന്നുമാത്രം പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി പിന്‍വാങ്ങുകയായിരുന്നു.എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഇപ്പോൾ എന്താണ്എന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപി എംആര്‍ അജിത് കുമാര്‍ സമ്മതിക്കുന്നത്. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരമാണ് പോയത്. സ്വകാര്യ സന്ദര്‍ശനം ആയിരുന്നു അതെന്നുമാണ് വിശദീകരണം.


أحدث أقدم