ഫ്‌ളൈറ്റില്‍ കയറുന്നതിന് മുന്‍പ് വിശന്നു; പിന്നെ ഒന്നും നോക്കിയില്ല, സ്യൂട്ട്‌കേസ് തിന്ന് യുവതി




 ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ വീഡിയോകളില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട് ഭക്ഷണത്തിന്റെ റീല്‍സുകള്‍. എന്നാല്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും ഏറെ ആളുകള്‍ പരീക്ഷിക്കുന്നതുമായ ഒരു ഭക്ഷണ വിഭവമാണ് കേക്ക്. ഇന്ന് പല വീടുകളിലും കേക്കുകള്‍ നിര്‍മ്മിച്ച് വില്‍ക്കാറുമുണ്ട്. കേക്കുകള്‍ എന്നു പറയുമ്പോള്‍ ഇന്ന് ഡിമാന്‍ഡ് കയറിവരുന്നത് റിയലിസ്റ്റിക് കേക്കുകള്‍ക്കാണ്. കണ്ടാല്‍ ശരിക്കും ഒറിജിനല്‍ വസ്തുക്കളെപ്പോലെ തോന്നിക്കുന്ന വിധത്തിലാണ് റിയലിസ്റ്റിക് കേക്കുകള്‍ നിര്‍മ്മിക്കുന്നത്. ഇതൊരു പ്രത്യേക കഴിവ് തന്നെയാണ് കേട്ടോ. ഇപ്പോള്‍ ഇതാ അത്തരത്തില്‍ റിയലിസ്റ്റിക് കേക്കിന്റെ ഒരു വൈറല്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ആകെ ട്രെന്‍ഡ് ആയി പോകുന്നത്



ഒരു യുവതി എയര്‍പോര്‍ട്ടില്‍ ഇരിക്കുന്നത് കാണാം. പെട്ടെന്ന് തന്നെ യുവതി തന്റെ അടുത്ത് മറ്റ്  യാത്രക്കാര്‍ ഇരിക്കുമ്പോള്‍ തന്നെ രണ്ട് കൈകള്‍ കൊണ്ടും കൈയ്യില്‍ കരുതിയിരുന്ന സ്യൂട്ട്‌കേസ് പിച്ചി പറിച്ച് എടുത്ത് ഭക്ഷിക്കുന്നത് കാണാം. ആദ്യ കാഴ്ചയില്‍ ഒന്നു ഞെട്ടുമെങ്കിലും പിന്നെയാണ് കാര്യം മനസ്സിലാക്കുക. സ്യൂട്ട്‌കേസ് രൂപത്തില്‍ നിര്‍മ്മിച്ച് എടുത്തിരിക്കുന്നത് ഒരു രുചികരമായ കേക്ക് തന്നെയാണ്. ഇത് കണ്ട് ചുറ്റും ഇരിക്കുന്ന യാത്രക്കാര്‍ ആശ്ചര്യത്തോടെ യുവതിയെ നോക്കുന്നതും ഇവര്‍ പരസ്പരം അടക്കം പറയുന്നതും വീഡിയോയില്‍ കാണാം. 

 നിമിഷനേരം കൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ കണ്ടത്. മയാര കാര്‍വാല്‍ഹോ എന്ന യുവതിയാണ് ഈ വിഡിയോ പങ്കുവച്ചത്. വെറൈറ്റി ആയിട്ടുളള ഒട്ടേറെ കേക്കുകള്‍ മയാര മുന്നേയും തയാറാക്കിയിട്ടുണ്ട്. ഡ്രസ്സ്, ബാഗ്, കമ്മല്‍, വാഴപ്പഴം, മുട്ട, ഫോണ്‍, റിംഗ്ലൈറ്റ്, ടയര്‍, കുട, മേശ, വാഷിങ് മെഷീന്‍, ചുവര് എന്നിങ്ങനെ വിവിധ രൂപങ്ങളിലാണ് യുവതി മുന്‍പ് കേക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇവയൊക്കെ വളരെ എക്‌സൈറ്റഡ് ആയി കഴിക്കുന്നതിന്റെയും വീഡിയോസ് യുവതി പങ്കുവെച്ചിട്ടുണ്ട്. 
أحدث أقدم