ജിം ഉടമയെ വെടിവച്ച് കൊന്നു….


ജിം ഉടമയെ വെടിവച്ച് കൊന്നു.നാദിർഷാ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് നേരെ 11 ബുള്ളറ്റുകൾ തൊടുത്തു. അതിൽ 8 വെടിയുണ്ടകൾ അദ്ദേഹത്തിന്‍റെ ദേഹത്ത് തറച്ചുവെന്നാണ് റിപ്പോർട്ട്. തെക്കൻ ദില്ലിയിലാണ് സംഭവം.കൊലപാതകം നടത്തുന്നതിന് മുമ്പ് അക്രമി ഒരു മണിക്കൂറോളം നിരീക്ഷണം നടത്തിയിരുന്നു.വെടിയുതിർത്ത ശേഷം അക്രമി ബൈക്കിൽ സ്ഥലംവിട്ടു.

ഗാങ് വാർ ആണ് നടന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ ഗോൾഡി ബ്രാരിന്‍റെ അടുത്ത സഹായിയായ ഗുണ്ടാ നേതാവ് രോഹിത് ഗോദാര ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു.രോഹിത് ഗോദാര ഇപ്പോൾ അമേരിക്കയിലാണ് താമസിക്കുന്നത്. കൊല്ലപ്പെട്ട നാദിർഷായ്ക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പ്രാഥമിക വിവരം.
أحدث أقدم