ആലുവ എംഎൽഎയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെയാണ് സൈബർ തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിൽ എറണാകുളം സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
എംഎൽഎയുടെ മകൾ ഡൽഹി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് എത്തിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മകൾ മയക്കുമരുന്നുമായി ഡൽഹി പൊലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം.