ഇഎംഎസ്നേയും പി.വി അൻവറിനേയും തമ്മിൽ താരതമ്യപ്പെടുത്താനേ പാടില്ലെന്ന് എ.എ റഹീം എം.പി. 140 എം.എൽ.എമാരിൽ ഏറ്റവുമധികം ആക്രമിക്കപ്പെട്ടയാളായിരുന്നു അൻവർ.
മാധ്യമങ്ങൾ വേട്ടയാടിയ ആളായിരുന്നു പി.വി.അൻവർ, ഒറ്റദിവസം കൊണ്ട് അൻവർ മാധ്യമങ്ങൾക്ക് വിശുദ്ധനായി മാറിയെന്നും റഹീം കൂട്ടിച്ചേർത്തു. അൻവറിനെ പിന്തുണയ്ക്കുന്നതിൽ അസ്വഭാവികതയൊന്നുമില്ല. ശരിയായ നിലപാടുകളുയർത്തിപ്പിടിക്കുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നിലനിൽക്കുകയും ചെയ്തതയാളാണ്.
ഇപ്പോൾ അദ്ദേഹം ഉയർത്തിക്കൊണ്ടിരിക്കുന്ന നിലപാടുകൾ ആരെയാണ് സഹായിക്കുന്നത്. ആർക്കാണ് എതിർ, എന്നറിയാൻ നാസ വരെയൊന്നും പോകേണ്ടെന്നും എ എ റഹീം പറഞ്ഞു.