ട്രെയിൻ യാത്രക്കിടെ തിരുവനന്തപുരം സ്വദേശിനിയുടെ ഒന്നരലക്ഷം രൂപ വിലവരുന്ന ആപ്പിൾ ഐഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. കണ്ണൂർ പടിഞ്ഞാറേ മുറിയിൽ മുകേഷിനെയാണ് (29) പിടികൂടിയത്.മൊബൈൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോട്ടയം റെയിൽവേ പൊലീസ് ഇയാളെ പിടികൂടിയത്.ഞായറാഴ്ച പുലർച്ച പുണെ-കന്യാകുമാരി എക്സ്പ്രസിൽ യാത്രചെയ്തിരുന്ന യുവതിയുടെ മൊബൈലും 3,500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കോട്ടയം നഗരത്തിലെ ഷോപ്പിൽ മൊബൈൽ വിൽക്കാൻ ശ്രമിക്കുന്ന ഇയാളെ എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ട്രെയിൻ യാത്രക്കിടെ യുവതിയുടെ ഐഫോണുമായി കടന്നു..ഒടുവിൽ പിടിയിൽ…
Jowan Madhumala
0