കൊല്ലത്ത് മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു



കൊല്ലത്ത് മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു. ഇരവിപുരം മാര്‍ക്കറ്റിന് പിന്‍വശത്ത് വാടകയ്ക്ക് താമസിക്കുന്ന അരുണ്‍ (19) ആണ് മരിച്ചത്.
സംഭവത്തില്‍ ഇരവിപുരം വടക്കുമ്പാട് നാന്‍സി വില്ലയില്‍ പ്രസാദ് പൊലീസില്‍ കീഴടങ്ങി. ഇന്നലെ വൈകുന്നേരം ആണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ അരുണ്‍ ചികിത്സയിലിക്കെ ഇന്നലെ  രാത്രി 9 മണിയോടെ മരിച്ചു.
പ്രസാദിൻ്റെ ബന്ധു അരുണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അവിടെ വച്ചു കയ്യിൽ കരുതിയ കത്തിയെടുത്തു പ്രസാദ് അരുണിനെ കുത്തുകയായിരുന്നു.

أحدث أقدم