തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള നടപടി വൈകുന്നു. പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണം പുരോഗമിക്കുമ്പോഴും എം ആർ അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
നേരത്തെ എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാർ ആലോചിച്ചിരുന്നു. ഈ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം വൈകുന്നത്.